Thursday, July 23, 2009

`ആദ്യരാത്രി'യ്‌ക്കു മുന്‍പ്‌

`വിവാഹം' കൗമാരത്തിലെ ഒരു സ്വപ്‌നമാണ്‌. യൗവനത്തിലേക്കു കടന്നാല്‍ ഇതിനെ ഗൗരവത്തോടെയുള്ള സ്വപ്‌നമായി കാണാം. പലരും അവരുടെ ഭാവനയ്‌ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച്‌ ശേഷജീവിതത്തെ സംവിധാനം ചെയ്‌ത്‌ മനസ്സില്‍ താലോലിക്കും അന്നാല്‍ ഇവരില്‍ പലര്‍ക്കും വിവാഹ ജീവിതത്തിന്‍െ്‌റ സന്തോഷങ്ങള്‍ അനുഭവിക്കാന്‍ സാധിക്കാറില്ല എന്നതാണ്‌ വാസ്‌തവം. വിവാഹത്തിനു ശേഷമുള്ള ജീവിതത്തെ സഹിച്ചുകൊണ്ടും അഡ്‌ജസ്‌റ്റ്‌ ചെയ്‌തുമുള്ള തുടര്‍ച്ചയായാണ്‌ കണക്കാക്കുന്നത്‌. ഇവിടെ സ്‌നേഹമാണോ പെരുമാറ്റമാണോ മുന്നിട്ടു നില്‍ക്കുന്നതെന്ന്‌ പറയുക അസാധ്യമാണ്‌. കൃത്യമായ പ്ലാനിംഗിലൂടെ ജീവിതത്തെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവരുണ്ട്‌. യുവ തലമുറയ്‌ക്കാണ്‌ അത്തരം കാഴ്‌്‌ചപ്പാടുള്ളത്‌. ഒരുപക്ഷേ ഇവരേയും പരാജയം കീഴടക്കാറുണ്ട്‌. സ്വന്തം കാഴ്‌ചപ്പാടുകള്‍, പുറത്തേക്ക്‌ പ്രകടിപ്പിക്കുന്നവയല്ല. ഉള്ളില്‍ ഒതുങ്ങിപ്പോയവയാണ്‌ ഇത്തരക്കാരുടെയും പരാജയത്തിനു കാരണം. വിവാഹത്തെ കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങുന്നതു മുതല്‍ ജീവിതാവസാനംവരെ ആ ജീവിതത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കും. ഓരോരുത്തരും അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ആ നിലപാടുകള്‍.
ശിഥിലമായ നിലപാടുകളെ മറന്ന്‌ യാഥാര്‍ഥ്യത്തിലൂടെ നമുക്ക്‌ ചിന്തിക്കാം. വിവാഹത്തിന്‌ തൊട്ടുമുന്‍പുവരെ ആവേശകരമായ ആവേശം തുടര്‍ന്നുള്ള ജീവിതത്തില്‍ നേരിടേണ്ടിവരുന്ന കാര്യങ്ങളെ കുറിച്ച്‌ ഉണ്ടാകാം. കൂടുതലായും ലൈംഗികതയിലായിരിക്കും ആകാംക്ഷ. ആണായാലും പെണ്ണായാലും ഈ ചിന്താഗതിക്ക്‌ വ്യത്യാസമുണ്ടാകില്ല. ഓരോരുത്തരും ലൈംഗികതയെ വ്യത്യസ്‌തമായാണ്‌ സമീപിക്കുന്നത്‌. പ്രായോഗികമായാലും ലൈംഗികതയുടെ അടിസ്ഥാനം ഭാവനയിലാണ്‌ നിലകൊള്ളുന്നത്‌. മികച്ച സാഹിത്യകൃതി എഴുതുന്നതുപോലെയോ വായിക്കുന്നതുപോലെയോ ഇത്‌ ആസ്വദിക്കാന്‍ കഴിയും. അപ്പോഴുണ്ടാകുന്ന ആകാംക്ഷയും തൃഷ്‌ണയും ലൈംഗികതയുടെ കാര്യത്തിലും സംഭവിക്കും.


തുടരും

Tuesday, July 21, 2009

പ്രതീക്ഷ

നീ നടുന്ന ഓരോ മരങ്ങള്‍ക്കും

`നഷ്ട' വസന്തങ്ങള്‍ കൂട്ടായിരിക്കട്ടെ

ഓരോ ചിതയും കത്തിയെരിയുന്നത്‌

ചാരമാകാനെന്നോര്‍ക്കുക

എന്നിട്ടവയോടൊപ്പം രമിക്കാതെ

കത്തിച്ചവന്‍െ്‌റ പിന്നാലെ പോകുക

ഒരിക്കലെങ്കിലും നീയെരിയുമ്പോള്‍

രമിക്കാന്‍ അവന്‍െ്‌റ ചൂടലക്കാുണ്ടുണ്ടാകും

അവിടെ പൊള്ളലൊതുക്കാന്‍

ആര്‍ദ്രതയുടെ ഉറവകള്‍ ഉണ്ടാകും

എന്നിട്ടവയെ പെരുംജലക്കൂട്ടമായ്‌ പുണരുക

അതിനോടൊപ്പം ഒഴുകുക

അവസാനം അവന്‍െ്‌റ ചാരം

നിന്‍െ്‌റ നാഭിയില്‍ നിന്നുതിര്‍ന്ന

പിണ്ഡം ജലകണങ്ങളില്‍

ലയിപ്പിച്ച്‌ നിന്‍െ്‌റ മടിയിലുറങ്ങും.

Friday, July 10, 2009

മുറിക്കുമ്പോള്‍ പറ്റ്‌

നിര്‍ഭയം വരികള്‍
ചേര്‍ത്തുവയ്‌പ്പാന്‍ തുനിഞ്ഞ-
തേതോര്‍മ്മയില്‍ ചിതറിപ്പോയ തെറ്റുകള്‍....
പരുക്കേറ്റവര്‍ മരിച്ചതായ്‌
അര്‍ത്ഥം തരിച്ചുപോയ്‌
നീണ്ടകാലമത്രയും
എഴുതിയും വെട്ടിച്ചേര്‍ത്തു
പൊക്കിയെടുത്തനില താഴ്‌ന്നുവോ....
വേള വെറുതെ ഇരിപ്പതും സുഖം.
വായിക്കുമോരോ ദിനങ്ങളും
ചികയും വരികള്‍
മീതെയും ചരിഞ്ഞും
അവരുടെ തെറ്റുകള്
‍ചിരിപ്പിച്ച്‌ വെറുപ്പിക്കും
പരിഹാസം.എങ്കിലും
അവന്‍െ്‌റ നേരത്തെ കാലം
ചിത്തത്തില്‍ ഭ്രമിച്ചതോ
വേറൊരാള്‍ക്കായ്‌ എവിടെയോ
ചിത്തം ഭ്രമിച്ചതുമപ്പോള്‍.

Thursday, July 9, 2009

മൃദിതകാമനം

ഇന്നുവീണ്ടും ഞാനാ
ശയനമുറിയില്‍ ചെന്നു
നിന്‍െ്‌റ ഗന്ധംപൂണ്ട
തലയിണയില്‍ മുഖം ചേര്‍ത്ത്‌
ഹൃദയംകൊണ്ടൊരുമ്മ വച്ചു.

ശയനത്തില്‍ നീ ഒരിക്കലും
എന്‍െ്‌റ സ്വപ്‌നങ്ങളില്‍ വന്നിട്ടില്ല
എന്നിട്ടും നിന്‍െ്‌റ നഗ്നഗന്ധം
ഞാന്‍ നുണഞ്ഞു.
എന്‍െ്‌റ ചുംബനങ്ങള്‍ സ്‌നേഹത്തിന്‍െ്‌റ
കാമചിഹ്നങ്ങള്‍
എന്നു നീ താലോലിച്ചു.
ഇപ്പോള്‍ പണയംവച്ച ഹൃദയം
ഓട്ടയടയ്‌ക്കാന്‍ പിഴയില്ലാതെ
നടവഴിയില്‍ ത്‌ര്‍ന്ന്‌
ഒറ്റയ്‌ക്കു നില്‍ക്കുന്നു.
സ്വച്‌നങ്ങളില്‍ ചിതലരിക്കുമ്പോഴും
ഹൃദയം മൂടിവച്ച്‌
കണ്ണടയ്‌ക്കാനെ കഴിഞ്ഞുള്ളൂ...

ഒരുപിടി വേദന
ഞാനിവിടെനിന്നും കൊണ്ടുപോകുന്നു
മറുകൈയില്‍ നല്ല ഓര്‍മകളും
ഉമിനീര്‍ ദ്രവിക്കും സംഹാര ദ്രാവകം
ചുംബിച്ചിറക്കി
സാഡികളിലൂടെ രക്ത്‌ത്തില്‍ കലര്‍ത്തി
ഞാനെന്‍െ്‌റ ദുഃഖം അമര്‍ത്തിപ്പിടിക്കട്ടെ.